ഇടുക്കി:പുലിയുടെ ആക്രമണത്തിൽ നിന്നും വനിത തൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്. പഞ്ചായത്ത് തൊഴിലുറപ്പ് പണി ചെയ്യുന്ന ഷീല ഷാജിയാണ് പുലിയുടെ ആക്രമണത്തിൽ നിന്നും കഷ്‌ടിച്ച് രക്ഷപെട്ടത്. പഴയ മൂന്നാറിൽ ചെക്ക് ഡാം നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വനിതാ തൊഴിലാളിയായ ഷീല ഷാജിയും ഒപ്പം ജോലി ചെയ്തിരുന്ന മൂന്നു തൊഴിലാളികളുമാണ് പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത്.
പുലിയുടെ മുന്നില്‍ അകപ്പെട്ട് വനിത തൊഴിലാളികള്‍; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - ഷീല ഷാജി
ഇടുക്കിയില്‍ പഞ്ചായത്ത് തൊഴിലുറപ്പിലേര്‍പ്പെട്ട വനിത തൊഴിലാളികള്‍ പുലിക്ക് മുന്നില്‍ അകപ്പെട്ടു, ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടത് ലനാരിഴയ്‌ക്ക്
ഇന്ന് (15.09.2022) ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. ഡാം നിർമ്മിക്കാനുള്ള കല്ല് ശേഖരിക്കുവാൻ കാട്ടിനുള്ളിലേക്ക് പോയ സമയത്തായിരുന്നു ആക്രമണം. പുലിയുടെ മുന്നിൽ പെട്ടുപോയ തൊഴിലാളികൾ പിന്തിരിഞ്ഞ് ഓടുന്നതിനിടയിൽ അവസാനമുണ്ടായിരുന്ന ഷീലയുടെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. മുടിക്കുത്തിൽ പിടുത്തമിട്ടെങ്കിലും കുതറിയോടിയ ഷീല അലറിയതോടെ പുലി പിന്തിരിഞ്ഞ് ഓടുകയായിരുന്നു. ഭയർന്നു തളർന്നു വീണ ഷീലയെ സഹപ്രവർത്തകർ ഉടൻ തന്നെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീലക്ക് തലയ്ക്കു പരിക്കേറ്റിട്ടുണ്ട്. എംഎൽഎ അഡ്വ. രാജാ തുടങ്ങിയവർ ആശുപത്രിയിലെത്തി തുടർനടപടികൾ സ്വീകരിച്ചു.