ഇടുക്കി: തൂക്കുപാലം രത്തിനക്കുഴി സ്വദേശികളായ അശോകും രജനിയും അധികൃതരുടെ കനിവിനായി അപേക്ഷിക്കുവാൻ തുടങ്ങിയിട്ട് നാളുകളേറെയായി. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്ന ആവശ്യമാണ് ഇവർക്കുള്ളത്.
സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്നത് സ്വപ്‌നം, അധികൃതരുടെ കനിവ് കാത്ത് ഒരു കുടുംബം മൺകട്ട കെട്ടിയ പതിറ്റാണ്ടുകൾ പഴക്കമുള്ള കുടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത മഴയിൽ നിലംപൊത്തി. ഇതോടെ ഭാര്യ രജനിയും മക്കളായ അഖിലേഷും അനന്യയും അടങ്ങുന്ന കുടുംബം പെരുവഴിയിലായി.
ALSO READ:ചിന്നക്കനാലിൽ സഞ്ചാരികൾക്ക് നേരെ കാട്ടാന ആക്രമണം; രക്ഷിക്കാനെത്തിയ പ്രദേശവാസിക്ക് പരിക്കേറ്റു
മെട്ടിൻപുറത്ത് കൃഷിയോഗ്യമല്ലാതെ തരിശുഭൂമിയായി കിടക്കുന്ന 70 സെൻ്റ് വസ്തു ഇവരുടെ പേരിൽ ഉണ്ടെന്നാണ് വീട് നൽകാൻ അധികൃതർ ഉന്നയിക്കുന്ന തടസവാദം. അനർഹർ ലൈഫ് ഭവന പദ്ധതിയിൽ അടക്കം വീടുകൾ കൈപ്പറ്റുന്നു എന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അത് ലഭിക്കാൻ പൂർണ അർഹരായവർ പിന്തള്ളപ്പെടുന്നത്.