ഇടുക്കി:തദ്ദേശ തെരഞ്ഞെടുപ്പിനോട് മുന്നോടിയായി ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യാജ മദ്യം ഉൾപ്പെടെയുള്ളവ എത്തുന്നത് തടയാനായി കേരള - തമിഴ്‌നാട് അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി. ചരക്കു ഗതാഗതം നടക്കുന്ന കമ്പംമെട്ടിൽ പൊലീസ്, എക്സൈസ്, വനം വകുപ്പ് വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് പരിശോധനകൾ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.
അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കര്‍ശന വാഹന പരിശോധന - local body election idukki
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തേക്ക് വലിയ തോതില്‍ വ്യാജമദ്യം, ലഹരി വസ്തുക്കള്‍ തുടങ്ങിയവ എത്തുന്നത് തടയാനാണ് തമിഴ്‌നാട് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയത്
അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന വാഹന പരിശോധന
കമ്പംമെട്ട് ചെക്ക്പോസ്റ്റിലൂടെ നിലവിൽ ചരക്ക് വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. യാത്രാ വാഹനങ്ങൾക്ക് നിയന്ത്രണം നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം വാഴക്കുലകളുമായി എത്തിയ വാഹനത്തിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. തുടർന്നാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്.