ഇടുക്കി :തെരുവുനായയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. രാജാക്കാട് വടക്കേക്കര സ്വദേശി അക്‌സ ഷാജിക്കാണ് (22) പരിക്ക്. ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 7) രാവിലെ ഒന്‍പത് മണിക്കാണ് സംഭവം. മമ്മട്ടിക്കാനത്തെ കുടുംബ വീട്ടിലെത്തിയ ശേഷം ഓഫിസിലേക്ക് നടന്ന് പോവുന്നതിനിടെയാണ് കടിയേറ്റത്.
ഇടുക്കിയില്‍ ഓഫിസിലേക്ക് നടക്കുന്നതിനിടെ യുവതിയ്‌ക്ക് തെരുവുനായയുടെ കടിയേറ്റു - രാജാക്കാട് വടക്കേക്കര
ഇടുക്കി രാജാക്കാട് സ്വദേശി അക്‌സ ഷാജിക്കാണ് തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പരിക്ക്. തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്
ആഴത്തിൽ മുറിവേറ്റ അക്‌സയെ രാജാക്കാട് സിഎച്ച്‌സിയില്‍ പ്രാഥമിക ചികിത്സക്ക് വിധേയമാക്കി. ശേഷം, അടിമാലി താലൂക്ക് ആശുപത്രിയിൽ പേവിഷ ബാധക്കെതിരെയുള്ള കുത്തിവയ്പ്പും, മറ്റു ചികിത്സകളും നൽകി. തെരുവുനായ വാഹനത്തിന് കുറുകെ ചാടിയതിനെ തുടര്‍ന്ന്, അടുത്തിടെ സമീപ പ്രദേശത്ത് രണ്ട് അപകടമാണ് സംഭവിച്ചത്.
രാജാക്കാടിനടുത്ത മുല്ലക്കാനത്ത് ബൈക്ക് മറിഞ്ഞ് ഒരാള്‍ക്കും, പൊന്മുടിക്ക് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്. തെരുവുനായ്ക്കളുടെ ശല്യത്തിന് പഞ്ചായത്ത് അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.