ഇടുക്കി:കട്ടപ്പന നിർമല സിറ്റിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് സാരമായ പരിക്ക്. ഇന്ന് (സെപ്‌റ്റംബര്‍ 14) പുലർച്ചെ കട തുറക്കാൻ പോകുന്നതിനിടെയാണ് വയോധിക ആക്രമണത്തിന് ഇരയായത്. നിർമല സിറ്റി പന്തലാട്ടിൽ ലളിത സോമനാണ് (64) കൈയ്ക്കും നടുവിനും സാരമായി പരിക്കേറ്റത്.
64 കാരിയുടെ കൈയും നടുവും കടിച്ചുപറിച്ച് തെരുവുനായ; നിരവധി പേര്‍ക്ക് പരിക്ക്, ഭീതിയിലായി ഇടുക്കി
കട തുറക്കാനായി പോവുന്നതിനിടെയാണ് നിർമല സിറ്റി സ്വദേശിനി ലളിതയ്‌ക്ക് തെരുവുനായയുടെ ആക്രമണമേറ്റത്. ഇവര്‍ക്ക് പുറമെ കടിയേറ്റ നിരവധി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്
സംഭവത്തില്‍ വയോധികയ്‌ക്ക് പുറമെ മറ്റ് രണ്ടുപേര്‍ക്കും കടിയേറ്റു. മൂന്നുപേരും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച്ച രാവിലെ ആറുമണിയോടെ കട തുറക്കാനായി നടന്നുപോകുന്നതിനിടെ പിന്നിൽ നിന്നെത്തിയ തെരുവുനായ ലളിതയെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ഇവരുടെ കൈപ്പത്തി നായ കടിച്ചുകീറി. നടുവിനേറ്റ കടിയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അലർച്ച കേട്ടെത്തിയ മകനാണ് വയോധികയെ രക്ഷിച്ചത്.
ചൊവ്വാഴ്ച (സെപ്‌റ്റംബര്‍ 13) രാത്രിയില്‍ നിർമല സിറ്റി സ്വദേശിയായ അരുൺ മോഹനും നായയുടെ കടിയേറ്റു. ഇദ്ദേഹത്തിന്‍റെ കാലിന് സാരമായി പരിക്കേറ്റു. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ല ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാണ് പ്രശേവാസികളുടെ ആവശ്യം. തുടർച്ചയായ രണ്ട് ദിവസങ്ങളിലും തെരുവുനായയുടെ ആക്രമണമുണ്ടായതോടെ മുളകരമേട്ടിലെയടക്കം ജനങ്ങൾ ഭീതിയിലാണ്.