കേരളം

kerala

ETV Bharat / state

സഞ്ചാരികളില്ല; വാനരസംഘം പട്ടിണിയില്‍ - covid 19 restrictions

കൊവിഡിനെ തുടര്‍ന്ന് വിനോദ സഞ്ചാര മേഖലകളെല്ലാം പ്രതിസന്ധിയിലാണ്.

വാനര സംഘം പട്ടിണിയില്‍  monkeys  covid 19  covid 19 restrictions  വിനോദസഞ്ചാരികള്‍
സഞ്ചാരികളില്ല ; വാനര സംഘം പട്ടിണിയില്‍

By

Published : Jun 21, 2021, 9:04 AM IST

Updated : Jun 21, 2021, 1:37 PM IST

ഇടുക്കി: കൊവിഡിനെ തുടര്‍ന്ന് നേര്യമംഗലം വനത്തിലൂടെ വിനോദസഞ്ചാരികള്‍ എത്താതായതോടെ കുരങ്ങുകളും പട്ടിണിയില്‍.

കൊച്ചി ധനുഷ്കോടി ദേശീയ പാതയിലൂടെ മുന്നാറിലേക്ക് എത്തുന്ന ഓരോ വിനോദസഞ്ചരിയും ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവും ആസ്വദിക്കാതെ പോകാറില്ല. സഞ്ചാരികളിൽ നിന്ന് ആവശ്യത്തിന് ഭക്ഷണം ലഭിച്ചതോടെ കുരങ്ങുകള്‍ സഞ്ചാരികൾ പ്രധാനമായും ഉള്ളിടങ്ങളിൽ താമസമാക്കുകയും ചെയ്‌തു.

ഇതോടെ ദേശീയ പാതയിൽ കുരങ്ങുകളുടെ എണ്ണവും കൂടി. കൊവിഡിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ എത്തായതോടെ കൊച്ചി-മധുര ദേശീയ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് മുമ്പിൽ ഭക്ഷണത്തിനായി കുരങ്ങുകൾ കുറുകെ ചാടുന്നതും പതിവായിട്ടുണ്ട്. കുരങ്ങുകളുടെ വിശപ്പ് കണ്ടു ചിലർ കൈയ്യിലുള്ള ഭക്ഷണങ്ങൾ കൊടുക്കും, ചില കുരങ്ങുകൾ ജനവാസമേഖലയിലേക്ക് തീറ്റ തേടുവാൻ ആരംഭിച്ചിട്ടുണ്ട്.

ALSO READ: ആശുപത്രിവാസത്തിന് ശേഷം കൊവിഡ് രോഗികൾ അറിയേണ്ടതെല്ലാം

Last Updated : Jun 21, 2021, 1:37 PM IST

ABOUT THE AUTHOR

...view details