ഇടുക്കി: ലോകത്തെ നടുക്കിയ മഹാമാരിയെ പിടിച്ചുകെട്ടാൻ അഹോരാത്രം പ്രയത്നിക്കുകയാണ് നമുക്ക് ചുറ്റുമുള്ള ആരോഗ്യപ്രവർത്തകർ. കൊവിഡ് പ്രതിരോധത്തിന് താങ്ങും തണലുമായി നില്‍ക്കുന്ന ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും ആദരവും നന്ദിയും അറിയിച്ച് ഇടുക്കിയിലെ മലയോര മേഖലയില്‍ നിന്നൊരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് ജയരാജ് കട്ടപ്പന.
ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ച് ഇടുക്കിയില്‍ നിന്നൊരു ഗാനോപഹാരം - covid pandemic
കൊവിഡ് പ്രതിരോധത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി പുറത്തിറക്കിയ ഗാനോപഹാരത്തിന് നൃത്ത ചുവടുകളുമായി പൂപ്പാറ സ്വദേശിനി
ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ച് ഇടുക്കിയില്‍ നിന്നൊരു ഗാനോപഹാരം
ഗാനോപഹാരത്തിന് പൂപ്പാറ സ്വദേശിനി ഗോപിക നൃത്ത ചുവടുകളും ഒരുക്കി. നന്ദിയെന്ന ഗാനം അരുൺ രാമചന്ദ്രനാണ് ആലപിച്ചത്. ഗാനം സോഷ്യല്‍ മീഡിയയിലൂടെ കേട്ട് നൃത്ത അധ്യാപികയായ ഗോപിക അനുരഞ്ച് ഗാനത്തിന് ചുവട് വയ്ക്കുകയായിരുന്നു. വലിയ സ്വീകാര്യത ലഭിച്ച ഗാനത്തിന്‍റെ സംഗീത സംവിധാനം കട്ടപ്പന സ്വദേശി യദു കൃഷ്ണയാണ് നിർവഹിച്ചിരിക്കുന്നത്.