ഇടുക്കി:ശാന്തന്‍പാറ തലക്കുളത്ത് കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെട്ട സാമുവലിന്‍റെ കുടുംബത്തിനുള്ള ധനസഹായ തുക വനംവകുപ്പ് അധികൃതർ ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌കാര ചടങ്ങുകൾ പൂർത്തീകരിച്ച ഉടനെ തമിഴ്‌നാട് ബോഡിയിലെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. അതേസമയം തിങ്കളാഴ്‌ച രാവിലെയാണ് ശാന്തന്‍പാറ തലക്കുളത്തുള്ള ഏലത്തോട്ടത്തിലേയ്ക്ക് ജോലിക്ക് പോകുന്നതിനിടയില്‍ സാമുവൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സാമുവലിന്‍റെ കുടുംബത്തിനുള്ള ധനസഹായ തുക കൈമാറി - ലിജു വര്‍ഗീസിന്‍റെ
ശാന്തന്‍പാറ തലക്കുളത്തുള്ള ഏലത്തോട്ടത്തില്‍ ജോലിക്ക് പോകുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സാമുവലിന്‍റെ കുടുംബത്തിനുള്ള ധനസഹായ തുക വനംവകുപ്പ് ബന്ധുക്കള്‍ക്ക് കൈമാറി
എന്നാല്‍ സാമുവലിന്‍റെ മരണത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ലിജു വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചിരുന്നു. പിന്നീട് മൂന്നാര്‍ ഡിഎഫ്ഒ നേരിട്ടെത്തി ചര്‍ച്ച നടത്തുകയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ആദ്യഘട്ടം അഞ്ച് ലക്ഷം രൂപ ഇന്ന് നല്‍കുമെന്നും അറിയിച്ചു. വന്യ മൃഗശല്യത്തിന് പരിഹാരം കാണാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് കൂടി നല്‍കിയതോടെയാണ് സമരം അവസാനിച്ചത്.
സാമുവലിന്‍റെ മൃതദേഹം ഇന്നലെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെത്തിച്ചാണ് സംസ്‌കാരം നടത്തിയത്. സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്‍റ് ലിജു വര്‍ഗീസിനൊപ്പം വനംവകുപ്പ് അധികൃതര്‍ നേരിട്ടെത്തിയാണ് ധനസഹായം കൈമാറിയത്. 50,000 രൂപ പണമായും നാലര ലക്ഷം രൂപയുടെ ചെക്കുമാണ് നല്‍കിയത്. ദേവികുളം റെയിഞ്ച് ഓഫിസര്‍ പി.വി വിജിയുടെ നേതൃത്വത്തിൽ സാമുവലിന്‍റെ ഭാര്യ പാര്‍വതിക്കാണ് ധനസഹായം കൈമാറിയത്. അഞ്ച് പെണ്‍മക്കൾ ഉൾപ്പെടുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട സാമുവൽ.