ഇടുക്കി :ശാന്തന്‍ പാറയിലെ ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയായ ഏലം കൃഷിക്ക് ആവശ്യത്തിന് തണല്‍ ക്രമീകരിക്കാനാകാത്തതില്‍ കര്‍ഷകരില്‍ കനത്ത ആശങ്ക നിറയുകയാണ്. ഏലം കൃഷി പരിപാലനത്തിന് മരച്ചില്ലകള്‍ വെട്ടി മാറ്റി തണല്‍ ക്രമീകരിക്കുന്നതിന് വനം വകുപ്പ് അനുമതി നല്‍കാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്.
കൃത്യമായ വെയിലും തണലും ആവശ്യമുള്ള വിളയാണ് ഏലം. ആവശ്യത്തിന് തണല്‍ ലഭിച്ചില്ലെങ്കില്‍ ചെടികള്‍ അഴുകി നശിക്കും. അനുമതി തേടി കര്‍ഷകര്‍ നിരവധി തവണ വനം വകുപ്പിനെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ നിഷേധിച്ചതോടെ ഏക്കർ കണക്കിന് കൃഷിയാണിപ്പോള്‍ അഴുകി നശിച്ചുകൊണ്ടിരിക്കുന്നത്.