കേരളം

kerala

ETV Bharat / state

എം.എം മണി അവതാരിക എഴുതിയ 'സഖാവിന്‍റെ മകന്‍' പുറത്തിറങ്ങി; 'അറിയപ്പെടാത്ത പോരാളിയുടെ കഥ' - എംഎം മണി അവതാരിക എഴുതിയ സഖാവിന്‍റെ മകന്‍ പുറത്തിറങ്ങി

സി.പി.എം പ്രവര്‍ത്തകനായിരുന്ന ഐസക് ജോണിന്‍റെ ജീവിതത്തെ കുറിച്ച് മകന്‍ ഡോ. ജോണ്‍സണ്‍ കെ ഐസക്ക് എഴുതിയ പുസ്‌തകമാണ് 'സഖാവിന്‍റെ മകന്‍'

എം.എം മണി അവതാരിക എഴുതിയ 'സഖാവിന്‍റെ മകന്‍' പുറത്തിറങ്ങി; 'അറിയപ്പെടാത്ത പോരാളിയുടെ കഥ'
എം.എം മണി അവതാരിക എഴുതിയ 'സഖാവിന്‍റെ മകന്‍' പുറത്തിറങ്ങി; 'അറിയപ്പെടാത്ത പോരാളിയുടെ കഥ'

By

Published : Jul 17, 2022, 6:35 PM IST

ഇടുക്കി:ജില്ലയില്‍ ഇടത് പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന, സാധാരണക്കാരന്‍റെ കഥ പറയുന്ന 'സഖാവിന്‍റെ മകന്‍' പുസ്‌തകം പുറത്തിറങ്ങി. മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ എം.എം മണി എം.എല്‍.എ വ്യാഴാഴ്‌ചയാണ്(14.07.2022) പ്രകാശനം നിര്‍വഹിച്ചത്. ചെമ്മണ്ണാര്‍ സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായിരുന്ന ഐസക് ജോണിന്‍റെ ജീവിതം ആസ്‌പദമാക്കി, മകന്‍ ഡോ. ജോണ്‍സണ്‍ കെ ഐസക്കാണ് പുസ്‌തകം രചിച്ചത്.

എം.എം മണി അവതാരിക എഴുതിയ 'സഖാവിന്‍റെ മകന്‍' പുറത്തിറങ്ങി

എം.എം മണിയാണ് 'സഖാവിന്‍റെ മകന്‍' പുസ്‌തകത്തിന് അവതാരിക എഴുതിയത്. ഇടുക്കിയുടെ കുടിയേറ്റ ചരിത്രത്തിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് ഇടതുപ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങളുമെന്ന് പുസ്‌തകം പറഞ്ഞുവയ്‌ക്കുന്നു. ഓരോ ഗ്രാമത്തിലും തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച, അറിയപ്പെടാത്ത നിരവധി പ്രവര്‍ത്തകരുണ്ട്. അവരില്‍ ഒരാളാണ് ഐസക് ജോണ്‍.

ദുരിത പൂര്‍ണമായ നാളുകള്‍ക്കിടയിലും ആദര്‍ശത്തെ മുറുകെ പിടിച്ച്, ഐസക് നാടിനും പ്രസ്ഥാനത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് പുസ്‌തകം വിശദമാക്കുന്നത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.എന്‍ മോഹനന്‍ പുസ്‌തകം ഏറ്റുവാങ്ങി. ഡി.വൈ.എഫ്‌.ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി രമേശ് കൃഷ്‌ണന്‍ ആദ്യ വില്‍പന നടത്തി.

ABOUT THE AUTHOR

...view details