ഇടുക്കി:മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എംഎം മണിയ്‌ക്കും സിപിഎം ഇടുക്കി ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ കെവി ശശിയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ എംഎം മണിയും കെവി ശശിയുമാണ് ശ്രമിച്ചത്. ജാതീയമായ വേർതിരിവ് ഉണ്ടാക്കി ജനങ്ങളെ തനിക്കെതിരായി തിരിച്ചുവിടാനാണ് നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എംഎം മണിക്കെതിരെ ആരോപണവുമായി എസ് രാജേന്ദ്രന്‍ തന്നെ ഇനിയും ഉപദ്രവിച്ചാൽ മറ്റ് പ്ലാറ്റ്‌ഫോമുകൾ തേടേണ്ടി വരും. പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാരും പ്രവർത്തകരും തന്നെ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് രാജേന്ദ്രനെതിരെ നടപടി സ്വീകരിച്ചതെന്നും അയാൾ തങ്ങൾക്കൊപ്പമുണ്ടെന്ന് പറയുന്നത് അപമാനമാണെന്നും ആയിരുന്നു എംഎം മണിയുടെ പ്രസ്‌താവന.
'രാജേന്ദ്രനെ ദൈവത്തിനുപോലും രക്ഷിക്കാനാവില്ല':രാജേന്ദ്രൻ ഇപ്പോൾ പാർട്ടിയിൽ ഇല്ല, ദൈവം വിചാരിച്ചാൽ പോലും അയാളെ രക്ഷിക്കാൻ കഴിയില്ലെന്നുമായിരുന്നു എംഎം മണിയുടെ പ്രസ്‌താവന. ഒക്‌ടോബര്‍ 18ന് നടന്ന ദേവികുളം തോട്ടംതൊഴിലാളി യൂണിയൻ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. രാജേന്ദ്രനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു. അദ്ദേഹം ചതിയൻ ആണ്. കൈകാര്യം ചെയ്യണമെന്നും എംഎം മണി ആഹ്വാനം ചെയ്‌തിരുന്നു. പിന്നാലെയാണ് വീണ്ടും എംഎം മണിക്കും കെവി ശശിക്കുമെതിരെ സ്വരം കടുപ്പിച്ച് രാജേന്ദ്രൻ രംഗത്തെത്തിയത്.
അതേസമയം, ഇന്ന് രാജേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എംഎം മണി രംഗത്തെത്തി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് രാജേന്ദ്രനെതിരെ നടപടി സ്വീകരിച്ചത്. അത്തരം നിലപാട് ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും നടപടി സ്വീകരിക്കണമെന്നും എംഎം മണി പ്രതികരിച്ചു.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാജേന്ദ്രനെതിരായ വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. ഇതേതുടര്‍ന്ന്, എംഎം മണി അടക്കമുള്ള ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കന്മാര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. തുടര്‍ന്നാണ് നേതാക്കളും രാജേന്ദ്രനും തമ്മിലുള്ള വാഗ്വാദങ്ങൾ സജീവമായത്.