കേരളം

kerala

ETV Bharat / state

'ജാതി നോക്കി സ്ഥാനാർഥിയെ വച്ചത് പാർട്ടി, പുറത്താക്കാന്‍ കാലങ്ങളായുള്ള ശ്രമം'; സി.പി.എമ്മിനെതിരെ എസ്‌ രാജേന്ദ്രന്‍ - ജാതി നോക്കി സ്ഥാനാർഥിയെവച്ചത് പാർട്ടിയെന്ന് എസ്‌ രാജേന്ദ്രന്‍

മുഖ്യമന്ത്രി പെട്ടിമുടിയിലെത്തിയപ്പോള്‍ എത്താതിരുന്നത് മനപ്പൂര്‍വമല്ലെന്നും എസ് രാജേന്ദ്രൻ

S Rajendran against cpm  Idukki todays news  ഇടുക്കി ഇന്നത്തെ വാര്‍ത്ത  ജാതി നോക്കി സ്ഥാനാർഥിയെവച്ചത് പാർട്ടിയെന്ന് എസ്‌ രാജേന്ദ്രന്‍  സി.പി.എമ്മിനെതിരെ എസ്‌ രാജേന്ദ്രന്‍
'ജാതി നോക്കി സ്ഥാനാർഥിയെവച്ചത് പാർട്ടി, പുറത്താക്കാന്‍ കാലങ്ങളായുള്ള ശ്രമം'; സി.പി.എമ്മിനെതിരെ എസ്‌ രാജേന്ദ്രന്‍

By

Published : Feb 2, 2022, 1:25 PM IST

ഇടുക്കി:സി.പിഎം അന്വേഷണ കമ്മിഷനെതിരെ തുറന്നടിച്ച് എസ് രാജേന്ദ്രൻ. തനിക്കെതിരായ കമ്മിഷന്‍റെ കണ്ടെത്തൽ ശരിയല്ല. ജാതീയ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാതി നോക്കി സ്ഥാനാർഥിയെ വച്ചത് പാർട്ടി തന്നെയാണ്. മുഖ്യമന്ത്രി മൂന്നാറിലെത്തിയപ്പോൾ താൻ കണ്ടില്ലന്നാണ് ഒരു ആരോപണം. എന്നാൽ പെട്ടിമുടി ദുരന്തസമയത്ത് മുഴുവൻ താൻ ഉണ്ടായിരുന്നു. മുഖ്യമന്ത്രി വന്നപ്പോൾ എത്താതിരുന്നത് മനപ്പൂര്‍വമല്ല. അന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു.

സി.പി.എമ്മിനെതിരെ എസ്‌ രാജേന്ദ്രന്‍

ALSO READ:ഗൂഢാലോചന കേസ്; ഫോണുകൾ പരിശോധിക്കാൻ അനുമതി തേടി ക്രൈംബ്രാഞ്ച്

തന്നെയും തന്നെ അനുകൂലിക്കുന്നവരെയും ഉപദ്രവിക്കുന്ന നിലപാടാണ് കുറച്ചുനാളുകളായി ചിലർ നടത്തുന്നത്. നിലവിൽ പാർട്ടി നടപടിക്കെതിരെ അപ്പീൽ കൊടുക്കുന്നില്ല. തന്നെ പുറത്താക്കാൻ ചിലര്‍ കാലങ്ങളായി ശ്രമിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനം തന്നെ നിർത്തുന്നുവെന്ന തീരുമാനത്തിലേക്ക് എത്തണ്ട സാഹചര്യമാണ്.

ഇപ്പോൾ എട്ട് മാസമായി താന്‍ ഒന്നും ചെയ്യുന്നില്ല. സി.പി.ഐയിലെക്കോ, ബി.ജെ.പിയിലേക്കോ പോകുന്നില്ല. കൂടുതൽ കാര്യങ്ങൾ ശനിയാഴ്ച വാർത്ത സമ്മേളനം വിളിച്ചു പറയുമെന്നും രാജേന്ദ്രൻ ഇടുക്കിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ABOUT THE AUTHOR

...view details