ഇടുക്കി: ജില്ലയിലൂടെ കടന്നു പോകുന്ന ഗ്രാമീണപാതകളും ദേശീയപാതകളും തകര്‍ന്നു കിടക്കുന്ന സാഹചര്യത്തിൽ റോഡുകള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ്. റോഡുകള്‍ ഗതാഗതയോഗ്യമല്ലാത്ത വിധം തകര്‍ന്നു കിടക്കുന്നുവെന്നും ഇത് വലിയ ജനരോഷത്തിന് ഇടയാക്കുമെന്നും എംപി പറഞ്ഞു.
റോഡുകളുടെ ശോചനീയാവസ്ഥ; പ്രതിഷേധിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി - idukki mp
റോഡുകളുടെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രതിഷേധത്തിന് ഒരുങ്ങുമെന്ന് ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച റോഡുകളുടെ നിര്‍മാണജോലികള്‍ ഉടന്‍ ആരംഭിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും മോശം റോഡുകളാണ് ഇപ്പോള്‍ ഇടുക്കിയിലുള്ളത്. ഇപ്പോഴത്തെ സാഹചര്യം വകുപ്പ് മന്ത്രിയെ അടക്കം നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനിയും പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിന്‍റെ പാതയില്‍ ഇറങ്ങും. ഇക്കാര്യത്തില്‍ താന്‍ സമ്മര്‍ദ്ദവുമായി മുന്നോട്ട് പോകുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.