ഇടുക്കി: താളവും നിറവും ഒത്തുചേരുന്ന ഇനങ്ങളിൽ ചൂടേറിയ മത്സരങ്ങളോടെ രണ്ടാം ദിനം തുടങ്ങിയപ്പോൾ റവന്യൂ ജില്ലാ കലോത്സവത്തിന് ആവേശവും ആരവവുമായി. ഔപചാരിക ഉദ്ഘാടനത്തിന് ശേഷം വേദികളും സദസും വേഗത്തില്‍ സജീവമായി. പ്രധാന മത്സരവേദിയായ നടനത്തില്‍ സംഘനൃത്തവും, തിരുവാതിരയും, നാടോടി നൃത്തവുമായിരുന്നു രണ്ടാം ദിനം അരങ്ങേറിയത്. നാടോടി നൃത്തത്തിന് വലിയ ആസ്വാദക പ്രീതി ലഭിച്ചു.
ആവേശമായി ഇടുക്കി ജില്ലാ കലോത്സവത്തിന്‍റെ രണ്ടാം ദിനം - youth festival
രചനാ മത്സരങ്ങൾക്ക് ശേഷം നൃത്ത ഇനങ്ങൾ ആരംഭിച്ചതോടെ കലോത്സവത്തിന്‍റെ രണ്ടാം ദിനം മത്സരങ്ങള്‍ കാണാന്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്.
മൂകാഭിനയും നാടകവുമാണ് ജനപങ്കാളിത്തമുണ്ടായിരുന്ന രണ്ട് മത്സര ഇനങ്ങള്‍. കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ വേദിയില്‍ എത്തിച്ച് മൂകാഭിനയ മത്സാര്‍ത്ഥികള്‍ കൈയ്യടി നേടി. ചാക്യാര്‍ കൂത്തും ഓട്ടന്‍തുള്ളലും അരങ്ങേറിയ വേദി ആറിലും നിറഞ്ഞ സദസ്സായിരുന്നു പിന്തുണയറിയിച്ചത്.
ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയും, ഹയര്‍സെക്കണ്ടറി, യു പി വിഭാഗങ്ങളില്‍ കട്ടപ്പന ഉപജില്ലയും പോയിന്‍റ് നിലയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. യുപി വിഭാഗത്തില്‍ ഫാത്തിമ മാതാ എച്ച്.എസ്.എസ് കൂമ്പൻപാറയും, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എം.കെ.എൻ.എം.എച്ച്.എസ് കുമാരമംഗലവും, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഫാത്തിമ മാത ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളും മുന്നേറുന്നു.