ഇടുക്കി:കൊടും കുറ്റവാളിയായിരുന്നെങ്കിലും പലരുടേയും ആരാധന കഥാപാത്രമായിരുന്നു വീരപ്പന്‍. കൊമ്പന്‍ മീശയും ശരീര പ്രകൃതിയും കാട്ടിലെ വീരസാഹസങ്ങളും ആനക്കൊമ്പ് വേട്ടയുമൊക്കെയാണ് വീരപ്പനോടുള്ള ആരാധനയുടെ കാരണം. കുറ്റവാളിയല്ലെങ്കിലും ഇടുക്കിയിലും ഒരു വീരപ്പനുണ്ട്.
ഒറ്റ നോട്ടത്തില്‍ വീരപ്പന്‍ എന്ന് തോന്നിയ്‌ക്കുന്ന നെടുങ്കണ്ടം മാന്‍കുത്തിമേട് സ്വദേശി സെല്‍വം. വീരപ്പനെ പോലെ തന്നെ സെല്‍വത്തിനും കാടിനെ അടുത്തറിയാം. മാന്‍കുത്തി മേട്ടിലെ, കേരള - തമിഴ്‌നാട് അതിര്‍ത്തി വനമേഖല കുട്ടിക്കാലം മുതല്‍ ഹൃദിസ്ഥമാണ്. വര്‍ഷങ്ങളോളം കാടിനെ അടക്കി വാണ വീരപ്പന്‍റെ വീരസാഹസിക കഥകളാണ് പിന്നീട് ആരാധനയിലേയ്‌ക്ക് നയിച്ചത്.