ഇടുക്കി: ലഹരിക്കെതിരെ സെൽഫി ബൂത്തും ഫ്ലാഷ് മോബും സംഘടിപ്പിച്ച് എൻഎസ്എസ് യൂണിറ്റ്. രാജകുമാരി ഗവ.വെക്കേഷണൽ ഹയർസെക്കന്‍ഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് രാജകുമാരി ടൗണിൽ സെൽഫി ബൂത്തും ഫ്ലാഷ് മോബും സംഘടിപ്പിച്ചത്. ഞാൻ ലഹരി ഉപയോഗിക്കില്ല, ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയുമില്ല എന്ന സന്ദേശത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.
ലഹരി വിരുദ്ധ പോരാട്ടത്തില്‍ ഒന്നിച്ച്; ലഹരിക്കെതിരെ സെൽഫി ബൂത്തും ഫ്ലാഷ് മോബും സംഘടിപ്പിച്ച് എൻഎസ്എസ് യൂണിറ്റ് - രാജകുമാരി
ലഹരി ഉപയോഗിക്കില്ല, ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയുമില്ല എന്ന സന്ദേശത്തോടെ സെൽഫി ബൂത്തും ഫ്ലാഷ് മോബും സംഘടിപ്പിച്ച് രാജകുമാരി ഗവ.വെക്കേഷണൽ ഹയർസെക്കന്‍ഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റ്

ലഹരി വിരുദ്ധ പോരാട്ടത്തിന്‍റെ ഭാഗമായിട്ടാണ് സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ വേറിട്ട ബോധവത്‌ക്കരണ പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയുടെ ഉദ്‌ഘാടനം രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ ബിജു നിര്‍വഹിച്ചു. അധ്യാപകരായ കെ.ഒ ഷിജു, സി.എം റീന, എൻഎസ്എസ് വോളണ്ടിയർ ആൻസിയ ബിജു തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി മോഹൻ കുമാർ, ബ്ലോക്ക് മെമ്പർ കെ.ജെ സിജു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അജേഷ് മുകളേൽ, വ്യാപാരി പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവര്‍ പങ്കെടുത്തു.