കേരളം

kerala

ETV Bharat / state

വൈദ്യുതി പോസ്‌റ്റുമായെത്തിയ ട്രക്കിന് മുകളിലേക്ക് മരംവീണു; ഡ്രെെവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇടുക്കി രാജകുമാരി സേനാപതി പ്രദേശത്തെ സ്വകാര്യ എസ്റ്റേറ്റില്‍ തിങ്കളാഴ്‌ചയാണ് സംഭവം

By

Published : Jul 5, 2022, 10:27 AM IST

idukki Rajakuamari Mini truck accident  idukki todays news  വൈദ്യുതി പോസ്‌റ്റുമായെത്തിയ ട്രക്കിന് മുകളിലേക്ക് മരംവീണ് അപകടം  ഇടുക്കി രാജകുമാരിയില്‍ ട്രക്കിന് മുകളിലേക്ക് മരംവീണ് അപകടം
വൈദ്യുതി പോസ്‌റ്റുമായെത്തിയ ട്രക്കിന് മുകളിലേക്ക് മരംവീണു; ഡ്രെെവര്‍ രക്ഷപ്പെട്ടത് അദ്‌ഭുതകരമായി

ഇടുക്കി:വൈദ്യുതി പോസ്‌റ്റുമായി സഞ്ചരിച്ച മിനി ട്രക്കിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഡ്രെെവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. രാജകുമാരി സേനാപതി റോഡില്‍ സ്വകാര്യ എസ്റ്റേറ്റില്‍ തിങ്കളാഴ്‌ച ഉച്ചക്ക് 12.30നാണ് സംഭവം. ഡ്രൈവര്‍ സുരേഷാണ് രക്ഷപ്പെട്ടത്.

വൈദ്യുതി പോസ്‌റ്റുമായെത്തിയ ട്രക്കിന് മുകളിലേക്ക് മരംവീണ് അപകടം

ഡ്രെെവര്‍ ക്യാബിനും പോസ്റ്റിനും മുകളിലായാണ് മരം വീണത്. പോസ്റ്റ് ഒടിയുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തു. നേരത്തേ, മരം വീണ് തകര്‍ന്ന വെെദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് മറ്റൊരു പോസ്റ്റുമായി എത്തിയതായിരുന്നു വാഹനം. ഞായറാഴ്‌ചയുണ്ടായ കാറ്റിലും മഴയിലുമാണ് രാജകുമാരിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള എസ്റ്റേറ്റില്‍ മരം ഒടിഞ്ഞുവീണ് വെെദ്യുതി പോസ്റ്റ് തകര്‍ന്നത്.

കെ.എസ്‌.ഇ.ബി ജീവനക്കാരും കരാര്‍ ജോലിക്കാരും പോസ്റ്റ്, കുഴിയില്‍ ഇറക്കി വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിലേക്ക് മരം വീണത്. ട്രക്ക് തിരിയ്‌ക്കുന്നതിനിടെ സമീപത്തെ പ്ലാവാണ് ഒടിഞ്ഞുവീണത്.

For All Latest Updates

ABOUT THE AUTHOR

...view details