ഇടുക്കി:ആവശ്യത്തിന് ജീവനക്കാരില്ലാതായതോടെ രാജാക്കാട് സിഎച്ച്സിയുടെ പ്രവര്‍ത്തനം താളം തെറ്റി. ദിവസവും നൂറ് കണക്കിന് രോഗികളാണ് ഇവിടെയെത്തുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെതടക്കം മൂന്ന് ഡോക്‌ടര്‍മാരുടെ സേവനം ലഭിച്ചിരുന്ന ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ബുധനാഴ്‌ച ഒരു ഡോക്‌ടറുടെ സേവനം മാത്രമാണുണ്ടായിരുന്നത്.
കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പുകള്‍ എടുക്കുന്ന സമയത്താണ് ജീവനക്കാരില്ലാത്തതില്‍ സിഎച്ച്സിയുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാകുന്നത്. രണ്ടാഴ്‌ച മുമ്പ് നിലവിലുണ്ടായിരുന്ന മെഡിക്കല്‍ ഓഫിസര്‍ ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറി പോയി. ഇതോടെ കൊന്നത്തടി മെഡിക്കൽ ഓഫിസർക്ക് സിഎച്ച്സിയുടെ ചാര്‍ജ് നല്‍കുകയായിരുന്നു.