കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ മഴ കുറയുന്നു; ജാഗ്രതയോടെ ജില്ലാ ഭരണകൂടം

ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മന്ത്രി സി രവീന്ദ്രനാഥ് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നു

By

Published : Aug 10, 2019, 11:07 PM IST

തൊടുപുഴയിലും, കുമളിയിലും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും; 1106 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

ഇടുക്കി:ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയ്ക്ക് ശമനം. തൊടുപുഴ വെള്ളിലാമറ്റത്ത് മണ്ണിടിച്ചിലും, കുമളി അട്ടപ്പള്ളത്ത് ഉരുൾപൊട്ടലും ഉണ്ടായി. ജില്ലയിലെ മലങ്കര, കല്ലാർകുട്ടി, ഇരട്ടയാർ, കല്ലാർ, പാബ്ലാ ഡാമുകൾ തുറന്നു. കഴിഞ്ഞ 24 മണിക്കൂർ ജില്ലയിൽ പെയ്തത് 48 മില്ലീമീറ്റർ മഴയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 190 മില്ലീമീറ്റർ ആയിരുന്നു. എന്നാൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ സംഭവിച്ചില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മന്ത്രി സി രവീന്ദ്രനാഥ് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

ജില്ലയിൽ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 1106 പേരാണ് കഴിയുന്നത്. ഇതു വരെയായി ജില്ലയിൽ 13 ഉരുൾപൊട്ടലുകളാണ് റിപ്പോർട്ട് ചെയ്തത്. 53 വീടുകൾ പൂർണമായും 485 വീടുകൾ ഭാഗികമായും തകർന്നു. മുല്ലപ്പെരിയാറിൽ 127 അടിയും, ഇടുക്കിയിൽ 2337 അടിയുമാണ് ജലനിരപ്പ്. കട്ടപ്പന നഗരസഭ പരിധിയില്‍ മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവരുടെ വിവരങ്ങള്‍ നാളെ മുതല്‍ ശേഖരിക്കും.

തൊടുപുഴയിലും, കുമളിയിലും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും; 1106 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

ABOUT THE AUTHOR

...view details