കേരളം

kerala

ETV Bharat / state

പൂപ്പാറ പീഡനം: നാല് പേർ അറസ്റ്റിൽ, രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ - Idukki Poopara rape Four arrested

പൂപ്പാറ സ്വദേശികളായ ശ്യാം എന്ന് വിളിക്കുന്ന സാമുവൽ (19), അരവിന്ദ് കുമാർ (20), കൗമാരക്കാരായ രണ്ടു പേരുമാണ് അറസ്റ്റിലായത്.

പൂപ്പാറ പീഡനം  പൂപ്പാറയില്‍ 15 കാരിക്ക് പീഡനം  ഇടുക്കി പീഡനം അറസ്റ്റ്  Idukki Poopara rape Four arrested  Idukki Poopara rape
ഇടുക്കി പൂപ്പാറ പീഡനം: നാല് പേര് അറസ്റ്റിൽ, രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

By

Published : May 30, 2022, 10:40 PM IST

ഇടുക്കി:പൂപ്പാറയില്‍ 15 കാരിയെ പീഡിപ്പിച്ച കേസില്‍ നാല് പേർ അറസ്റ്റിൽ. പൂപ്പാറ സ്വദേശികളായ ശ്യാം എന്ന് വിളിക്കുന്ന സാമുവൽ (19), അരവിന്ദ് കുമാർ (20), കൗമാരക്കാരായ രണ്ടു പേരുമാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം തമിഴ് നാട്ടിലേക്ക് കടന്ന രണ്ട് പേരെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

ഞായറാഴ്‌ച (29.05.22) വൈകുന്നേരമാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. ശാന്തന്‍പാറയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ബംഗ്ലാദേശ് സ്വദേശിയായ സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ പൂപ്പാറയില്‍ എത്തിയപ്പോഴാണ് പീഡനത്തിനിരയായത്. ഒരു സുഹൃത്തിനൊപ്പം രാജകുമാരി വരെയെത്തിയതിന് ശേഷം ഓട്ടോറിക്ഷയിലെത്തിയ ബംഗ്ലാദേശ് സ്വദേശിയായ സുഹൃത്തിന്‍റെ കൂടെ പൂപ്പാറയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

പൂപ്പാറയിലെ ബെവ്കോ ഔട്ട് ലെറ്റില്‍ നിന്ന് സുഹൃത്ത് മദ്യവും വാങ്ങിയിരുന്നു. സുഹൃത്തിനൊപ്പം തേയില തോട്ടത്തില്‍ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ ആറ് പേര്‍ എത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ചതിന് ശേഷം തേയില തോട്ടത്തില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. നാട്ടുകാരെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു.

പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ABOUT THE AUTHOR

...view details