കേരളം

kerala

ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റിൽ - migrant worker arrested from Palakkad on pocso case

അസം സ്വദേശിയായ 13കാരിയെ പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്‌ത 22കാരനായ അംസർ അലി പാലക്കാട് നിന്നാണ് പൊലീസ് പിടിയിലായത്.

Assam native Amsar Ali arrested
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റിൽ

By

Published : Dec 29, 2021, 4:31 PM IST

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അസം സ്വദേശി അംസർ അലി അറസ്റ്റിൽ. 22കാരനായ പ്രതിയെ വണ്ടിപെരിയാർ പൊലീസ് പാലക്കാട് നിന്നാണ് പിടികൂടിയത്.

അസം സ്വദേശിയായ 13കാരിയെ കാണാതായതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ ദിവസം പ്രതിയെയും പ്രദേശത്ത് നിന്നും കാണാതായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കോട്ടയം, പാലക്കാട് വഴി പെൺകുട്ടിയെ കടത്തികൊണ്ട് പോകുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്.

13കാരിയെ നിരവധി തവണ എസ്റ്റേറ്റ് ലയത്തിൽ വച്ചും കൊണ്ടുപോകുന്ന വഴിക്കും പീഡിപ്പിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നൽകി. പോക്സോ നിയമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ALSO READ:പ്രേമം വെറും പ്രേമം... പത്താം ക്ലാസ് വിദ്യാർഥിയെ വിവാഹം ചെയ്‌ത അധ്യാപിക അറസ്റ്റിൽ

ABOUT THE AUTHOR

...view details