ഇടുക്കി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പവർഹൗസിന് സമീപം അജ്ഞാതജീവിയുടെ ആക്രമണത്തിൽ വളർത്തുനായ ചത്തു. നായയുടെ ശരീരത്തില്‍ തല ഒഴികെയുള്ള ഭാഗങ്ങളില്ല. പുലിയുടെ ആക്രമണത്തിലാണ് നായ ചത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളർത്തുനായ ചത്തു - unknown animal attack
പുലിയുടെ ആക്രമണത്തിലാണ് നായ ചത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൂട് വെച്ച് പുലിയെ പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം.
വളർത്തുനായ
രണ്ടുമാസം മുമ്പ് പവർഹൗസിന് സമീപത്തെ പാറക്കെട്ടിനു മുകളിൽ പുലിയെ നാട്ടുകാർ കണ്ടെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലി ഇവിടെനിന്ന് മറ്റേതെങ്കിലും ഭാഗത്തേക്ക് പോയെന്നായിരുന്നു വനംവകുപ്പിന്‍റെ നിഗമനം. എന്നാൽ വീണ്ടും പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തിൽ നാട്ടുകാർ ഭീതിയിലാണ്. പുലിയെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.