കേരളം

kerala

ETV Bharat / state

പെരുവന്താനത്തിന് സമീപം ടൂറിസ്‌റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; 22 പേര്‍ക്ക് പരിക്ക് - ടൂറിസ്‌റ്റ് ബസ്

കേരളത്തിലേക്ക് സന്ദര്‍ശനത്തിനെത്തിയ മുംബൈ താനെ സ്വദേശികളുമായി വന്ന ടൂറിസ്‌റ്റ് ബസ് ഇടുക്കി പെരുവന്താനത്തിനു സമീപം കൊക്കയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്ക്

Idukki Peruvanthanam Tourist bus Accident  Idukki Peruvanthanam  Tourist bus Accident  ടൂറിസ്‌റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു  പെരുവന്താനത്തിന് സമീപം  കൊടിക്കുത്തിമല  തേക്കടി  തേക്കടിയിൽ നിന്നും കൊടിക്കുത്തിമല  മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി  കോട്ടയം മെഡിക്കൽ കോളജ്  ടൂറിസ്‌റ്റ് ബസ്  കൊക്കയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്ക്
പെരുവന്താനത്തിന് സമീപം ടൂറിസ്‌റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു

By

Published : Jan 20, 2023, 1:43 PM IST

ഇടുക്കി:പെരുവന്താനത്തിന് സമീപം ടൂറിസ്‌റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്ക്. ഇന്ന് രാവിലെ കൊടികുത്തിയിലായിരുന്നു അപകടം. അപകടത്തില്‍ സാരമായി പരിക്കേറ്റ എട്ടുപേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

പരിക്കേറ്റ മറ്റുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. 50 അടിയോളം താഴ്‌ചയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞതെങ്കിലും ഒരു തെങ്ങിൽ തട്ടി നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

കേരളത്തിലേക്ക് സന്ദര്‍ശനത്തിനെത്തിയ മുംബൈ താനെ സ്വദേശികളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. തേക്കടിയിൽ നിന്നും കൊടിക്കുത്തിമലയിലേക്ക് പോകുകയായിരുന്നു ഇവര്‍.

ABOUT THE AUTHOR

...view details