ഇടുക്കി:കേരളക്കര ഓണമാഘോഷിക്കുമ്പോൾ ചോർന്നോലിക്കുന്ന കുടിലിൽ പട്ടിണിയുടെ നടുവിലാണ് പെരിഞ്ചാംകുട്ടിയിലെ കൊന്നത്തടി ആദിവാസി കുടുംബങ്ങള്‍. കാട്ടാന ശല്ല്യം കാരണം ചിന്നക്കനാലിൽ നിന്നും പെരിഞ്ചാംകുട്ടിയിലെ വനത്തിനുള്ളിലേക്ക് 2008ലാണ് ഇവര്‍ അഭയം തേടുന്നത്. 14 വർഷങ്ങള്‍ പിന്നിടുമ്പോഴും ഈ കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള ഒരു വീടോ സ്വന്തമായി റേഷൻ കാർഡോ വൈദ്യുതിയോ റോഡോ ഒന്നും തന്നെയില്ല, ആകെയുള്ളത് പട്ടിണിമാത്രം.
'ഓണമറിയാതെ, ഓണമുണ്ണാതെ'; പെരിഞ്ചാംകുട്ടി നിവാസികളുടെ ദുരിതത്തിന് അയവില്ല
കേരളം ഓണമാഘോഷിക്കുമ്പോള്‍ ഇടുക്കി പെരിഞ്ചാംകുട്ടിയിലെ കൊന്നത്തടി ആദിവാസി കുടുംബങ്ങള്‍ പട്ടിണിയില്‍
'ഓണമറിയാതെ, ഓണമുണ്ണാതെ'; പെരിഞ്ചാംകുട്ടി നിവാസികളുടെ ദുരിതത്തിന് അയവില്ല
കാട്ടുകമ്പുകൾ കൊണ്ട് 14 വർഷം മുമ്പ് നിർമിച്ച കുടിലുകൾ ഏത് നിമിഷവും ഇടിഞ്ഞു വീഴുന്ന സ്ഥിതിയിലാണ്. സമീപ പ്രദേശങ്ങളില്‍ കൂലിപ്പണി ചെയ്‌ത് ജീവിക്കുന്ന ഇവർക്ക് യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് ഇവർ പറയുന്നു. നേരത്തെ പട്ടികവർഗ വകുപ്പിന്‍റെ അരി കിട്ടിയിരുന്നുവെങ്കില്‍ ഇപ്പോൾ അതുമില്ല. റേഷൻ കാർഡ് ഇല്ലാത്തതിനാൽ ഓണക്കിറ്റും ഇവര്‍ക്ക് ലഭിച്ചില്ല.
Last Updated : Sep 8, 2022, 4:34 PM IST