ഇടുക്കി: ഇടുക്കി പാക്കേജെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ നടത്തിയത് തട്ടിപ്പ് നാടകമാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. ഇടുക്കിയോട് ഇടതു സര്‍ക്കാര്‍ വച്ച് പുലര്‍ത്തുന്ന നിഷേധാത്മ നിലപാടിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇടുക്കി പാക്കേജെന്ന പേരില്‍ നടത്തിയ തട്ടിപ്പ് നാടകം.പാക്കേജില്‍ പ്രഖ്യാപിച്ച 5000 കോടി രൂപ എവിടെ വിനിയോഗിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. അടിമാലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.പി.
ഇടുക്കി പാക്കേജ് തട്ടിപ്പെന്ന് ഡീന്‍ കുര്യാക്കോസ് എം.പി - ഇടുക്കി പാക്കേജ്
പാക്കേജില്‍ പ്രഖ്യാപിച്ച 5000 കോടി രൂപ എവിടെ വിനിയോഗിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
ഇടുക്കി പാക്കേജ് തട്ടിപ്പെന്ന് ഡീന്‍ കുര്യാക്കോസ് എം.പി
ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി ഏതെങ്കിലുമൊരു പദ്ധതി ഈ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോയെന്ന് തെളിയിക്കാന്‍ തയ്യാറാകണം. സമ്പൂര്‍ണ്ണമായി ഈ ജില്ലയെ തഴഞ്ഞ ഒരു സര്‍ക്കാരാണ് ഭരണം അവസാനിപ്പിക്കാന്‍ പോകുന്നത്. ഭൂപതിവ് ചട്ടങ്ങള്‍ ഭേതഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഇപ്പോഴും മടി കാണിക്കുകയാണ്. അവസാനത്തെ ബഡ്‌ജറ്റിലും ജനങ്ങളെ പറ്റിക്കുന്ന ചെപ്പടി വിദ്യകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.