ഇടുക്കി: ഇടുക്കി പാക്കേജ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ. പാക്കേജ് പ്രഖ്യാപനം വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രം മാത്രമാണെന്നും മൂന്ന് ലക്ഷം കോടി രൂപ പൊതുകടമുള്ള സംസ്ഥാന സർക്കാർ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നടത്തുന്ന പ്രഖ്യാപനങ്ങൾ ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ഇടുക്കി പാക്കേജ് പ്രഖ്യാപനം; മുഖ്യമന്ത്രിക്കെതിരെ ഇബ്രാഹിം കുട്ടി കല്ലാർ - dcc president
പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇടുക്കിയിൽ പിണറായി വിജയനും എം.എം മണിയും ശ്രമിക്കുന്നതെന്നും ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു.
നെടുങ്കണ്ടത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി കെ.എൻ തങ്കപ്പൻ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയ ശേഷം മൂന്നാമത്തെ പാക്കേജ് പ്രഖ്യാപനമാണ് കട്ടപ്പനയിൽ നടന്നത്. ആദ്യം അയ്യായിരം കോടിയും പിന്നീട് ആയിരം കോടിയും പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനങ്ങളിൽ 10 ശതമാനമെങ്കിലും നടന്നിരുന്നുവെങ്കിൽ ദുരിത ജീവിതം അവസാനിക്കുമായിരുന്നുവെന്നും പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇടുക്കിയിൽ പിണറായി വിജയനും എം.എം മണിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.