ഇടുക്കി: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഇടുക്കി പാക്കേജിന്‍റെ പ്രഖ്യാപനം ഫെബ്രുവരി 25ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പാക്കേജിന്‍റെ പ്രഖ്യാപനം നടത്തുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. ശാസ്‌ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ സഹായത്തോടെയാണ് പാക്കേജ് തയ്യാറാക്കിയതെന്നും എംഎൽഎ. അഞ്ചുവര്‍ഷം കൊണ്ട് 10,000 കോടി രൂപ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നതാണ് പാക്കേജ്.
ഇടുക്കി പാക്കേജ് പ്രഖ്യാപനം ഫെബ്രുവരി 25 ന് കട്ടപ്പനയില്‍ - ഇടുക്കി
മുഖ്യമന്ത്രി പിണറായി വിജയന്‍ പാക്കേജിന്‍റെ പ്രഖ്യാപനം നടത്തുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. അഞ്ചുവര്‍ഷം കൊണ്ട് 10,000 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നതാണ് പാക്കേജ്.
ഫെബ്രുവരി 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കട്ടപ്പനയില്‍ എത്തിച്ചേരുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍റെ നേതൃത്വത്തില്‍ സ്വീകരിക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരിക്കും സമ്മേളനം നടക്കുക. സമ്മേളനത്തിന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഡീന്‍ കുര്യാക്കോസ് എം.പി, എംഎല്‍എമാരായ പിജെ ജോസഫ്, ഇഎസ് ബിജിമോള്‍, എസ് രാജേന്ദ്രന്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ബീന ജോബി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി. കെ ഫിലിപ്പ്, ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുമെന്ന് തൊടുപുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എംഎൽഎ പറഞ്ഞു.