ഇടുക്കി: സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാതെ വ്യത്യസ്‌തമായി ചിട്ടപ്പെടുത്തിയ ഒരു ഗാനം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. കോതമംഗലം സിഎംസി പാവനാത്മ പ്രൊവിൻസിലെ സിസ്റ്റര്‍മാര്‍ ചേർന്ന് ഒരുക്കിയ ഗാനമാണ് ഹിറ്റായിരിക്കുന്നത്.
138 ഓളം ട്രാക്കുകൾ. സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കേൾക്കുന്നവർക്ക് ആദ്യം മനസിലാകുക പോലുമില്ല. കൈ കൊണ്ടും വായ് കൊണ്ടും മാത്രം പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ ഉപയോഗിച്ചാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.
വേറിട്ട സംഗീതാവിഷ്ക്കാരവുമായി കോതമംഗലം സിഎംസി പാവനാത്മ പ്രൊവിൻസിലെ സിസ്റ്റര്‍മാര്‍ സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെ ഗാനം ചിട്ടപ്പെടുത്തുന്ന രീതിയായ അക്കാപ്പെല്ലയാണ് സംഗീത ആവിഷ്ക്കാരത്തിന് സിസ്റ്റര്‍മാര്‍ തെരഞ്ഞെടുത്തത്. തൊടുപുഴ സ്വദേശി സാജോ ജോസഫാണ് ഗാനത്തിന്‍റെ മ്യൂസിക്കും ക്യാമറയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇതേ പ്രൊവിൻസിലെ സിസ്റ്റര്‍മാര്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.
Also read: 'ജീവിത യാത്രയില്‍ നിന്നും ധാരാളം പഠിക്കാനുണ്ട്''; ഭാഗീരഥിയമ്മയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു