ഇടുക്കി: നെടുങ്കണ്ടത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് തോവാളപ്പടി ശാഖ കാര്യവാഹക് തൈക്കേരി പ്രകാശിനാണ് (39) വെട്ടേറ്റത്. പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. മേഖലയിൽ നാളുകളായി സിപിഎം- ആർഎസ്എസ് സംഘർഷം നിലനിന്നിരുന്നു.
ഞായാറാഴ്ച രാത്രി 9.45നായിരുന്നു സംഭവം. മേസ്തിരിയായ പ്രകാശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം. മാരകായുധങ്ങളുമായെത്തിയവർ പ്രകാശ് ഓടിച്ചിരുന്ന ജീപ്പ് തകര്‍ത്ത ശേഷം ആക്രമിക്കുകയായിരുന്നു.
മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം വാഹനം തടഞ്ഞ ശേഷം മുന്‍വശത്തെ ഗ്ലാസ് കമ്പി വടി ഉപയോഗിച്ച് അടിച്ച് തകര്‍ത്തു. പിന്നാലെ പ്രകാശിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ പ്രകാശിന് മുഖത്തും കൈയ്ക്കും കാലിനും പരിക്കേറ്റു.