ഇടുക്കി: ലോക്ക് ഡൗണ്‍ മൂലം പൈനാപ്പിള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കാതെ ദുരിതമനുഭവിച്ചിരുന്ന വിവിധ ജില്ലകളിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി നെടുങ്കണ്ടം ബ്ലോക്കിന് കീഴിലുള്ള കര്‍ഷക സംഘങ്ങള്‍. വിവിധ ജില്ലകളിലെ പൈനാപ്പിള്‍ കര്‍ഷകരുടെ വിഭവങ്ങള്‍ ഇവര്‍ ശേഖരിച്ച് നെടുങ്കണ്ടത്തിന് കീഴിലുള്ള വിവിധ ബ്ലോക്കുകള്‍ വഴി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ഇതേ മാര്‍ഗത്തിലൂടെയാണ് ഇവര്‍ നെടുങ്കണ്ടത്തെ കര്‍ഷകരുടെ പച്ചക്കറികള്‍ മറ്റ് ജില്ലകളിലെ കര്‍ഷക സംഘങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതും.
കര്‍ഷകര്‍ക്ക് ആശ്വസമായി 'പൈനാപ്പിള്‍ ചലഞ്ച്' - pineapple challenge
പൈനാപ്പിളുകള്‍ ശേഖരിച്ച് വിറ്റഴിക്കുന്ന പദ്ധതി പൈനാപ്പിള്‍ ചലഞ്ചെന്ന പേരിലാണ് നെടുങ്കണ്ടം ബ്ലോക്കിന് കീഴിലുള്ള കര്‍ഷകര്‍ നടപ്പിലാക്കുന്നത്

കര്‍ഷകര്‍ക്ക് ആശ്വസമായി 'പൈനാപ്പിള്‍ ചലഞ്ച്'
കര്‍ഷകര്‍ക്ക് ആശ്വസമായി 'പൈനാപ്പിള്‍ ചലഞ്ച്'
പൈനാപ്പിളുകള്‍ ശേഖരിച്ച് ജില്ലയില്‍ വിറ്റഴിക്കുന്ന പദ്ധതി പൈനാപ്പിള്‍ ചലഞ്ചെന്ന പേരിലാണ് നെടുങ്കണ്ടം ബ്ലോക്കിന് കീഴിലുള്ള കര്‍ഷകര്‍ നടപ്പിലാക്കുന്നത്. പദ്ധതി വലിയ ആശ്വാസമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. കിലോക്ക് ഇരുപത് രൂപ നിരക്കിലാണ് പൈനാപ്പിള്‍ വില്‍ക്കുന്നത്. പരമാവധി തുക കര്‍ഷകര്‍ക്ക് നല്‍കിയാണ് ചലഞ്ച് മുന്നോട്ടുകൊണ്ടുപോകുന്നത്.