ഇടുക്കി : നെടുങ്കണ്ടത്ത് ഓട്ടോറിക്ഷയില്‍ കാറിടിച്ച് യുവാവ് മരിച്ചു. കുര്യന്‍പ്ലാക്കല്‍ സുനീഷ് സുരേന്ദ്രന്‍ ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രിയോടെ കിഴക്കേക്കവല ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന് മുമ്പിലായിരുന്നു അപകടം.
നെടുങ്കണ്ടത്ത് ഓട്ടോറിക്ഷയില്‍ കാറിടിച്ച് യുവാവ് മരിച്ചു - നെടുങ്കണ്ടത്ത് വാഹനപകടം
അപകടം ഉണ്ടായത് കിഴക്കേക്കവല ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന് മുമ്പിൽ ; മരിച്ചത് കുര്യന്‍പ്ലാക്കല്‍ സുനീഷ് സുരേന്ദ്രന്‍
നെടുങ്കണ്ടത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പടിഞ്ഞാറേക്കവലയില്‍ നിന്നും വരികയായിരുന്ന ഓട്ടോയില്‍ എതിരെവന്ന കല്ലാര്‍ സ്വദേശിയുടെ കാര്‍ ഇടിക്കുകയായിരുന്നു. ഇതിന്‍റെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോയില്‍ സുനീഷ് മാത്രമാണുണ്ടായിരുന്നത്.
ഗുരുതരമായി പരിക്കേറ്റ സുനീഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.