ഇടുക്കി: കാലവർഷ മഴയിൽ ഇടുക്കി രജാക്കാട് മേഖലയില്‍ ഏക്കർ കണക്കിന് കൃഷിഭൂമിയില്‍ വെള്ളം കയറി. ഏത്തവാഴ തോട്ടങ്ങളിലാണ് വെള്ളം കയറിയത്. ഓണ വിപണിയെ പ്രതീക്ഷിച്ചു കൃഷിയിറക്കിയ ജില്ലയിലെ കർഷകർക്ക് മഴ തിരിച്ചടിയായി.
ഇടുക്കിയിലെ വാഴത്തോട്ടങ്ങളില്‍ വെള്ളം കയറി; ഓണ വിപണി പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് തിരിച്ചടി - idukki farmers
ഒരാഴ്ചയായി തുടർച്ചയായി പെയ്യുന്ന മഴയിൽ ഏക്കർ കണക്കിന് വാഴത്തോട്ടം വെള്ളത്തിലാണ് ഇത് വേരുകൾ അഴുകി വാഴ നിലം പതിക്കുന്നതിന് കാരണമാകുമെന്ന് കർഷകർ
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഏത്തക്കായ്ക്ക് വിലയുയര്‍ന്നത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഒരാഴ്ചയായി തുടർച്ചയായി പെയ്യുന്ന മഴയിൽ ഏക്കർ കണക്കിന് വാഴത്തോട്ടം വെള്ളത്തിലാണ് ഇത് വേരുകൾ അഴുകി വാഴ നിലം പതിക്കുന്നതിന് കാരണമാകുമെന്നും കർഷകർ പറഞ്ഞു.
മുന്‍ വർഷങ്ങളിൽ വാഴകൃഷി വ്യാപാകമായി നശിക്കുകയും വിളവെടുപ്പ് സമയത്ത് വില കുത്തനെ ഇടിയുകയും ചെയ്‌ത സാഹചര്യത്തില്‍ കടക്കെണിയിലായ കര്‍ഷകര്‍ വീണ്ടും ബാങ്ക് വായ്‌പയെടുത്തും കടം വാങ്ങിയുമാണ് ഇത്തവണ കൃഷിയിറക്കിയത്. എന്നാല്‍ ഇത്തവണയും തോരാതെ പെയ്യുന്ന മഴയും കാറ്റും കർഷകര്‍ക്ക് തിരിച്ചടിയായി.