ഇടുക്കി:മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത മലവാഴ കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് ഇടുക്കി ജില്ലയിലെ വാത്തികുടി പഞ്ചായത്ത് നിവാസികളായ വടക്കേമുളഞ്ഞനാൽ ജെയിംസും കൊട്ടിരിക്കൽ കുഞ്ഞുമോനും. തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ നിന്നുമാണ് മലവാഴ വിത്തു കൊണ്ടുവന്ന് ഹൈറേഞ്ചിൽ കൃഷി ആരംഭിച്ചത്. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിലും മലനിരകളിലും കണ്ടുവരുന്ന മലവാഴക്ക് ഔഷധഗുണങ്ങൾ ഏറെയാണ്.
രുചിയും ഗുണവും മാത്രമല്ല, മലവാഴ ലാഭവും തരും
വിപണി ലഭ്യമായാല്‍ നല്ല ലാഭമുള്ള കൃഷിയാണ് മലവാഴ എന്നാണ് കർഷകരായ വടക്കേമുളഞ്ഞനാൽ ജെയിംസും കൊട്ടിരിക്കൽ കുഞ്ഞുമോനും പറയുന്നത്.
കേരളത്തിൽ വലിയ പ്രചാരമില്ലെങ്കിലും തമിഴ്‌നാട്ടിൽ മലവാഴപ്പഴത്തിന് പൊന്നും വിലയാണ്. സീസണുകളിൽ കിലോയ്ക്ക് ഇരുനൂറ്റി അൻപതിനു മുകളിൽ വില കിട്ടുമെന്ന് കർഷകനായ ജെയിംസ് പറയുന്നു. ഒരു കുലയിൽ നൂറിലേറെ കായ ഉണ്ടാകും. പക്ഷേ കേരളത്തിൽ വിപണിയില്ല എന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രത്യേക വളപ്രയോഗങ്ങൾ ഒന്നും ആവശ്യമില്ലാത്തതിനാൽ പരിപാലനത്തിന് ചെലവ് കുറവാണ്. വിപണി ലഭ്യമായാല്‍ നല്ല ലാഭമുള്ള കൃഷിയാണ് മലവാഴ എന്നാണ് കർഷകരായ വടക്കേമുളഞ്ഞനാൽ ജെയിംസും കൊട്ടിരിക്കൽ കുഞ്ഞുമോനും പറയുന്നത്. കൃഷി ലാഭകരമാണെന്നറിഞ്ഞതോടെ നിരവധി ആളുകൾ വിത്തിനുവേണ്ടി സമീപിക്കുണ്ട്. പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തിലെ പ്രധാന ഘടകമായതിനാൽ പഞ്ചാമൃതവാഴയെന്നും ഇതിനു വിളിപ്പേരുണ്ട്.