ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139 അടിയായി. കനത്ത മഴയും തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചതുമാണ് ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണം.
സെക്കൻ്റിൽ 469 ഘനയടി വെള്ളമാണ് തമിഴ്‌നാട് എടുക്കുന്നത്. ഇടുക്കി ജില്ലയിൽ പലയിടത്തും മഴ തുടരുകയാണ്. രാത്രിയിൽ പെയ്‌ത കനത്ത മഴയിൽ ഇടുക്കി മൂലമറ്റം താഴ്വാരം കോളനിയിലെ നിരവധി വീടുകളിൽ വെള്ളം കയറി.