ഇടുക്കി: സംസ്ഥാനത്തെ ഗ്രോതവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപി ഡീൻ കുര്യാക്കോസും വ്‌ളോഗർ സുജിത് ഭക്തനും ചേർന്ന് നടത്തിയ യാത്ര വിവാദത്തിൽ. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് യാത്രയെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എഐവൈഎഫ് മൂന്നാർ പൊലീസിൽ പരാതി നൽകി. എംപിയുടെ യാത്രയിൽ വിശദീകരണം ആവശ്യപ്പെട്ട് സിപിഎം ജില്ല നേതൃത്വവും രംഗത്തെത്തി.
കൊവിഡ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏക സ്ഥലമാണ് ഇടമലക്കുടി. പഞ്ചായത്തിന്‍റെ കൊവിഡ് പ്രതിരോധ മാതൃക ഏറെ ശ്രദ്ധയകർഷിച്ചിരുന്നു. അവശ്യ സർവീസ് ഒഴികെ മറ്റാർക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല.
Also read: സജേഷ് ബിനാമി ; 'പൊട്ടിക്കലിന്‍റെ' സൂത്രധാരൻ അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്
ഇതിനിടയിലാണ് ഇടുക്കി എംപി ഡീൻ കുര്യാക്കോസിനും സംഘത്തിനും ഒപ്പം വ്‌ളോഗർ സുജിത്ത് ഭക്തന്‍ ഇടമലക്കുടിയിലെത്തി ദൃശ്യങ്ങൾ പകർത്തിയത്.