ബജറ്റ് നിരാശാജനകമെന്ന് ഡീൻ കുര്യാക്കോസ് എംപി - ഇടുക്കി എം.പി
ഇടുക്കി ജില്ലക്ക് ആവശ്യം സമഗ്രമായ പാക്കേജാണെന്നും 1000 കോടി പ്രഖ്യാപനം പ്രഹസനമാണെന്നും ഡീന്‍ കുര്യാക്കോസ്
ബജറ്റ് നിരാശാ ജനകമെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്
ഇടുക്കി: ബജറ്റ് വളരെയധികം നിരാശാജനകവും ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതുമാണെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ജില്ലക്ക് ആവശ്യം സമഗ്രമായ പാക്കേജാണ്. 1000 കോടി പ്രഖ്യാപനം പ്രഹസന ബജറ്റാണെന്നും ഡീൻ. കർഷരെ സഹായിക്കാൻ കാർഷിക വിളകൾക്ക് താങ്ങുവില നിശ്ചയിക്കണം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനമാണ് ഇടുക്കിക്ക് ലഭിച്ചതെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.