ഇടുക്കി: ഒരു മുളങ്കമ്പ് കൊണ്ട് ആനയെ ഓടിക്കാമെന്ന് പറഞ്ഞാൽ ആനയോളം വലിപ്പമുള്ള നുണയാണെന്ന് കേൾക്കുന്നവർക്ക് തോന്നാം. പേര് മുളവെടി... കുറച്ച് കോട്ടൺ തുണിയും കത്തിച്ചുവെച്ച വിളക്കും അരലിറ്റർ മണ്ണെണ്ണയും ഉണ്ടെങ്കില്‍ മണിക്കൂറുകളോളം ഉഗ്രശബ്‌ദത്തില്‍ വെടിയൊച്ച പുറപ്പെടുവിക്കാം.
പുകപടലങ്ങളോടെ ഉഗ്രശബ്‌ദത്തിൽ പൊട്ടുന്ന ഇല്ലി പടക്കം അഥവാ മുളവെടി എന്ന ആയുധം അത്ര നിസാരമല്ല. കാടിറങ്ങുന്ന ഏത് കാട്ടുകൊമ്പനും തിരികെ കാട് കയറും. കാടിറങ്ങിയെത്തി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ വിരട്ടിയോടിക്കാൻ പഴമക്കാർ ഉപയോഗിച്ചിരുന്നതാണ് ഈ ഉപകരണം.