ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. സംഘടനാ ദൗര്‍ബല്യവും ഗ്രൂപ്പ് കളിയുമാണ് പരാജയത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.
ഇടുക്കിയിലെ പരാജയം; ഡിസിസി പ്രസഡന്‍റ് രാജിവയ്‌ക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ - idukki udf
സംഘടനാ സംവിധാനത്തിലെ പാളിച്ചകളും ഇഷ്‌ടക്കാര്‍ക്ക് സീറ്റ് വീതം വച്ച് നല്‍കിയതുമാണ് പരാജയത്തിന്‍റെ കാരണമെന്നാണ് ആരോപണം
ജില്ലാ പഞ്ചായത്തിന്‍റെ ഭരണം നഷ്‌ടമായതിനൊപ്പം ശക്തി കേന്ദ്രങ്ങളായിരുന്ന പാമ്പാടുംപാറ, നെടുങ്കണ്ടം, അടിമാലി, കാമാക്ഷി തുടങ്ങി നിരവധി പഞ്ചായത്തുകളും കോൺഗ്രസിന് നഷ്‌ടമായി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ ഒരു പഞ്ചായത്തില്‍ പോലും ഭൂരിപക്ഷം നേടാനായില്ല. സംഘടനാ സംവിധാനത്തിലെ പാളിച്ചകളും ഇഷ്‌ടക്കാര്‍ക്ക് സീറ്റ് വീതം വച്ച് നല്‍കിയതുമാണ് പരാജയത്തിന്‍റെ കാരണമെന്നാണ് ആരോപണം. പല സീറ്റുകളും പണം വാങ്ങി ആരോപണ വിധേയര്‍ക്ക് പോലും നല്‍കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം പലയിടത്തും സ്വീകരിച്ചില്ല. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം താമസിപ്പിച്ചുവെന്നുമാണ് നേതാക്കൾ പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ നേതൃത്വ സ്ഥാനത്ത് നിന്ന് മാറി നിന്ന് ജില്ലയിലെ കോണ്‍ഗ്രസ് ഘടകത്തെ ശക്തിപെടുത്താന്‍ സംസ്ഥാന നേതൃത്വം ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.