കേരളം

kerala

ETV Bharat / state

ഹൈറേഞ്ച് മേഖലകളിൽ നിശബ്ദ പ്രചാരണം ശക്തമാക്കി മുന്നണികൾ - പ്രചരണം

തോട്ടം തൊഴിലാളികൾ ജോലിചെയ്യുന്ന ഇടങ്ങളിൽ നേരിട്ടെത്തിയാണ് സ്ഥാനാർഥികളുടെ വോട്ടഭ്യര്‍ഥന

ഇടുക്കി  നിശബ്ദ പ്രചാരണം  ഇടുക്കി ഹൈറേഞ്ച് മേഖല  election idukki  Local body election  Kerala election  പ്രചരണം  നിശബ്ദ പ്രചാരണം ശക്തമാക്കി മുന്നണികൾ
ഹൈറേഞ്ച് മേഖലകളിൽ നിശബ്ദ പ്രചാരണം ശക്തമാക്കി മുന്നണികൾ

By

Published : Dec 7, 2020, 8:50 PM IST

ഇടുക്കി: നിശബ്ദ പ്രചാരണത്തിലും സജീവമായി ഇടുക്കി ഹൈറേഞ്ച് മേഖല. തോട്ടം കാർഷിക മേഖലയിൽ സ്ഥാനാർഥികളും പ്രവർത്തകരും നേരിട്ടെത്തിയാണ് വോട്ടു തേടുന്നത്. ആഘോഷങ്ങളും ആരവങ്ങളും അവസാനിച്ച് ഇടുക്കിയിൽ നിശബ്ദ പ്രചാരണം സജീവമായി നടക്കുകയാണ്. തോട്ടം കാർഷിക മേഖലയായ ഹൈറേഞ്ചിൽ സ്ഥാനാർഥികളും പ്രവർത്തകരും വോട്ടർമാരെ തേടി വീടുകളിലും മേഖലകളിലും പര്യടനം നടത്തുന്നു. തോട്ടം തൊഴിലാളികൾ ജോലിചെയ്യുന്ന ഇടങ്ങളിൽ നേരിട്ടെത്തിയാണ് സ്ഥാനാർഥികളുടെ വോട്ടഭ്യര്‍ഥന.

ഹൈറേഞ്ച് മേഖലകളിൽ നിശബ്ദ പ്രചാരണം ശക്തമാക്കി മുന്നണികൾ

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കടുത്ത ത്രികോണ മത്സരം നടക്കുന്ന ഹൈറേഞ്ച് മേഖലയിൽ ഇത്തവണ സീറ്റുകൾ നിലനിർത്തുന്നതിനും കൂടുതൽ വെട്ടി പിടിക്കുന്നതിനും ആധിപത്യം ഉറപ്പിക്കുന്നതിനുമുള്ള നീക്കമാണ് മുന്നണികളുടേത്. അതുകൊണ്ട് തന്നെ അവസാന മണിക്കൂറുകളിലെ പ്രവർത്തനങ്ങളിലും എല്ലാ സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും സജീവമായിത്തന്നെ രംഗത്തുണ്ട്.

ABOUT THE AUTHOR

...view details