ഇടുക്കി: ജില്ലയിൽ ഇടത് വലത് മുന്നണികള്‍ക്ക് കീറാമുട്ടിയായി സീറ്റ് വിഭജനം. ഇടുക്കി മലയോരവും തെരഞ്ഞെടുപ്പ് ചൂടിലേയ്‌ക്കടുക്കുമ്പോൾ മുന്നണികളില്‍ സീറ്റ് ചര്‍ച്ചയാണ് സജീവമായി നില്‍ക്കുന്നത്. യുഡിഎഫില്‍ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ സീറ്റ് വിഭജനമാണ്. ഇതിൽ ചർച്ചയാകുന്നത് ജനറല്‍ സീറ്റുകളുടെ വിഭജനമാണ്. പല പഞ്ചായത്തുകളിലും ഇതുമൂലം സീറ്റ് വിഭജനം അനന്തമായി നീളുകയാണ്.
ഇടത് - വലത് മുന്നണികള്‍ക്ക് കീറാമുട്ടിയായി സീറ്റ് വിഭജനം
യുഡിഎഫില്‍ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ സീറ്റ് വിഭജനമാണ്. പരമാവധി ജനറല്‍ സീറ്റുകളില്‍ സി പി ഐ എം പ്രതിനിധികള്‍ മത്സരിക്കുകയെന്ന നിലപാടാണ് സി പി എം സ്വീകരിച്ചിരിക്കുന്നത്.
എല്‍ഡിഎഫിലാകട്ടെ സിപിഐഎം നിലപാട് പലയിടത്തും ഘടക കക്ഷികള്‍ക്കിടയി അതൃപ്‌തിക്കിടയാക്കിയിട്ടുണ്ട്. പരമാവധി ജനറല്‍ സീറ്റുകളില്‍ സിപിഐഎം പ്രതിനിധികള്‍ മത്സരിക്കുകയെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. രാജാക്കാട് അടക്കമുള്ള പഞ്ചായത്തുകളില്‍ ഇത് ഘടക കക്ഷികളുടെ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി. സിപിഐഎംമ്മിനൊപ്പം നിന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ആകെ നല്‍കിയത് രണ്ട് പഞ്ചായത്ത് വാര്‍ഡുകള്‍ മാത്രം. ജില്ലാ നേതാക്കന്മാര്‍ക്കടക്കം സീറ്റ് നിഷേധിച്ചതോടെ നേതാക്കന്മാര്‍ എല്‍ഡിഎഫിന്‍റെ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുപോകുകയും ചെയ്‌തു. എന്നാല്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ സീറ്റ് ചര്‍ച്ചകളുമായി മുമ്പോട്ട് പോകുമ്പോള്‍ ബിജെപി വിവിധ പഞ്ചായത്തുകളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു