ഇടുക്കി :ഏത് നിമിഷവും നിലം പൊത്താവുന്ന വീട് പുനർ നിർമിക്കുന്നതിന് വേണ്ടിയാണ് മുട്ടം സ്വദേശിനിയായ എൽസി ലൈഫ് മിഷനിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഒരുവർഷമായിട്ടും യാതൊരു നടപടിയുമായിട്ടില്ല.
അപേക്ഷ കൊടുത്ത് കാത്തിരുക്കുന്നത് മിച്ചം. തൊടുപുഴക്കടുത്തുള്ള മുട്ടം പഞ്ചായത്തിൽ മാത്രം 389 പേരുടെ അപേക്ഷയാണ് ഇത്തരത്തിൽ ഒരു വർഷത്തിലധികമായി കെട്ടിക്കിടക്കുന്നത്.
ഇടുക്കി ലൈഫ് മിഷൻ പദ്ധതി അനിശ്ചിതത്വത്തിൽ ALSO READ:ഉത്ര വധക്കേസ് : ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍
സർക്കാരിൽ നിന്ന് നിർദേശം ലഭിക്കാത്തതിനാൽ എന്ത് ചെയ്യണമെന്ന് പഞ്ചായത്തിനും കൃത്യതയില്ല. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളുടെ കാലത്ത് ഇലക്ഷന്‍ ചട്ടങ്ങളാണ് ആദ്യം വിലങ്ങുതടിയായത്.
എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന് മാസങ്ങൾ പിന്നിടുമ്പോഴും ലൈഫ് മിഷനുമായി ബന്ധപ്പെട്ട അപേക്ഷകൾ പരിഗണിക്കാൻ തയ്യാറാകുന്നില്ലെന്നാണ് പ്രതിപക്ഷ വിമർശനം.
എന്നാല്‍ ഒരു മാസത്തിനുള്ളിൽ സംസ്ഥാന വ്യാപകമായി ലൈഫ് മിഷൻ അപേക്ഷകളിൽ നടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.