ഇടുക്കി:ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മറ്റി നാളെ ചെറുതോണിയില്‍ സത്യഗ്രഹം നടത്തും. ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ സമരങ്ങളാണ് കേരള കോണ്‍ഗ്രസ് നടത്തുന്നത്.
ഇടുക്കി ഭൂപതിവ് ചട്ടം; ഉടുമ്പന്‍ചോലയിൽ നാളെ കേരള കോണ്‍ഗ്രസ് സത്യഗ്രഹം - കേരളാ കോണ്‍ഗ്രസ് സത്യാഗ്രഹം
ഇടുക്കി ജില്ലക്ക് മാത്രമായി 1964ലെയും 1993ലെയും ഭൂ പതിവ് ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മാണ നിരോധനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ബാലിശമാണെന്നും എന്തുകൊണ്ടാണ് ജില്ലയില്‍ മാത്രം നിര്‍മാണ നിരോധനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
ഇടുക്കി ജില്ലക്ക് മാത്രമായി 1964ലെയും 1993ലെയും ഭൂ പതിവ് ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മാണ നിരോധനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ബാലിശമാണെന്നും എന്തുകൊണ്ടാണ് ജില്ലയില്‍ മാത്രം നിര്‍മാണ നിരോധനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഇത് സംബന്ധിച്ച് മന്ത്രി എം.എം മണിയും എല്‍ഡിഎഫും നിലപാട് അറിയിക്കണമെന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ജില്ലയിലെ നിര്‍മാണ നിരോധനത്തിനെതിരെ കേരളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചെറുതോണിയില്‍ റിലേ സത്യാഗ്രഹം നടക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് ഉടുമ്പന്‍ചോലയിലെ പ്രവര്‍ത്തകര്‍ നാളെ ചെറുതോണിയില്‍ സമരം നടത്തുന്നത്.