ഇടുക്കി:ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വര്‍ഷത്തില്‍ തന്നെ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ സമരവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സുവര്‍ണജൂബിലി വര്‍ഷത്തില്‍ ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; മന്ത്രി റോഷി അഗസ്‌റ്റിന്‍ - idukki land issue
ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ച് നിരവധി സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
![സുവര്‍ണജൂബിലി വര്‍ഷത്തില്‍ ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; മന്ത്രി റോഷി അഗസ്‌റ്റിന്‍ idukki idukki land issue ഇടുക്കി ഭൂമിപ്രശ്‌നം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15119783-thumbnail-3x2-roshy.jpg)
സുവര്‍ണജൂബിലി വര്‍ഷത്തില്‍ ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; മന്ത്രി റോഷി അഗസ്‌റ്റിന്‍
മന്ത്രി റോഷി അഗസ്‌റ്റിന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
പട്ടയ-ഭൂവിഷയങ്ങളിലും ജില്ലയില്‍ നിലനില്‍ക്കുന്ന നിര്‍മ്മാണ നിരോധനത്തിലും പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിഹരിക്കാവുന്ന എല്ലാ വിഷയങ്ങളിലും ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് അതിജീവന പോരാട്ടവേദിയും ഹൈറേഞ്ച്സംരക്ഷണ സമിതിയും ഉൾപ്പെടെയുള്ള സംഘടനകളുടെ തീരുമാനം.
Also read: 'സർക്കാരിന്‍റെ നൂറ് ദിനം': ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് ഇടുക്കിയിൽ തുടക്കമായി