കേരളം

kerala

ETV Bharat / state

EXCLUSIVE: ഇടുക്കിയില്‍ വീണ്ടും അനധികൃത കയ്യേറ്റം സജീവം

ഒരേക്കറോളം വരുന്ന സ്ഥലമാണ് സ്വകാര്യ വ്യക്തി കയ്യേറിയിരിക്കുന്നത്. ഡാമിലെ ജലനിരപ്പില്‍ നിന്നും അമ്പത് മീറ്റര്‍ മാത്രം ദൂരത്താണ് കയ്യേറ്റം

ഇടുക്കിയില്‍ വീണ്ടും അനധികൃത കയ്യേറ്റം സജീവമാകുന്നു  latest idukki
ഇടുക്കിയില്‍ വീണ്ടും അനധികൃത കയ്യേറ്റം സജീവമാകുന്നു

By

Published : Aug 22, 2020, 9:59 AM IST

Updated : Aug 22, 2020, 12:51 PM IST

ഇടുക്കി:ജില്ലയില്‍ വീണ്ടും അനധികൃത കയ്യേറ്റം സജീവമാകുന്നു. ആനയിറങ്കല്‍ ജലാശയത്തിന്‍റെ വൃഷ്‌ടി പ്രദേശം കയ്യേറി ഏലകൃഷിയും കെട്ടിട നിര്‍മ്മാണവും നടത്തുകയാണ്. ഒരേക്കറോളം വരുന്ന സ്ഥലമാണ് സ്വകാര്യ വ്യക്തി കയ്യേറിയിരിക്കുന്നത്. ഡാമിലെ ജലനിരപ്പില്‍ നിന്നും അമ്പത് മീറ്റര്‍ മാത്രം ദൂരത്താണ് കയ്യേറ്റം.

ഇടുക്കിയില്‍ വീണ്ടും അനധികൃത കയ്യേറ്റം സജീവം

പത്തുചെയിന്‍ മേഖലയിലെ പട്ടയമെന്ന ആവശ്യമുന്നയിച്ച് വലിയ സമരങ്ങള്‍ക്ക്‌ വേദിയായ ഇടുക്കിയിലാണ് അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശം കയ്യേറി വേലി കെട്ടി തിരിച്ചിരിക്കുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നിന്നും 500 മീറ്റര്‍ മാത്രം അകലെയുള്ള ആനയിറങ്കല്‍ ജലാശയത്തിന്‍റെ തീരപ്രദേശമാണ് സ്വകാര്യ വ്യക്തി കയ്യേറിയിരിക്കുന്നത്. ഒരേക്കറോളം വരുന്ന സ്ഥലം കയ്യേറി വേലി കെട്ടി തിരിച്ച് ഏലം കൃഷിയും ആരംഭിച്ചു. ജലസേജനത്തിനായി വലിയ ടാങ്ക് നിര്‍മ്മിക്കുന്നതിനായി ഇരുപതടിയാഴത്തിലുള്ള വലിയ കുഴിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം ഹോളോബ്രിക്‌സ് കട്ടകള്‍ ഉപയോഗിച്ച് കെട്ടിട നിര്‍മ്മാണവും നടത്തിയിട്ടുണ്ട്. വീട് വയ്ക്കുന്നതിന് പോലും എന്‍ഒസി ലഭിക്കാന്‍ വലിയ കടമ്പകള്‍ കടക്കേണ്ട നാട്ടില്‍ അണക്കെട്ടിനുള്ളിലെ കയ്യേറ്റം അധികൃതര്‍ കണ്ടില്ലെന്ന് നടക്കുകയാണെന്ന ആരോപണവും ഉയരുന്നു. കയ്യേറ്റം നടന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന് നല്‍കിയിരിക്കുകയാണെന്നുമാണ് കെഎസ്ഇബി അധികൃതരുടെ വാദം.

Last Updated : Aug 22, 2020, 12:51 PM IST

For All Latest Updates

ABOUT THE AUTHOR

...view details