കേരളം

kerala

ഇടുക്കിയിലെ ഭൂമി പ്രശ്‌നം: റവന്യൂ മന്ത്രിക്കെതിരെ സിപിഎം ജില്ല സെക്രട്ടറി

By

Published : Mar 28, 2022, 10:16 AM IST

Updated : Mar 28, 2022, 10:30 AM IST

ജില്ലയില്‍ നിര്‍മ്മാണ നിരോധനമടക്കം പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗ്ഗീസ്  Idukki land issue  CPM Idukki district secretary CV Varghese against Revenue Minister  CPM district secretary CV Varghese  റവന്യൂ മന്ത്രിക്കെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
ഇടുക്കിയിലെ ഭൂമി പ്രശ്‌നം: റവന്യൂ മന്ത്രിക്കെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: ജില്ലയിലെ ഭൂമി പ്രശ്നങ്ങളില്‍ റവന്യൂ മന്ത്രിക്കെതിരെ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വര്‍ഗ്ഗീസ്. പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് പറഞ്ഞെങ്കിലും അനുഭവത്തില്‍ അത് ഉണ്ടായിട്ടില്ലെന്ന് വര്‍ഗീസ് പറഞ്ഞു. ഇടുക്കിയിലെ നിര്‍മ്മാണ നിരോധനമടക്കമുള്ള കാര്യങ്ങള്‍ പരിഹരിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് ജില്ലയില്‍ നിന്നുള്ള ഇടതുപക്ഷ നേതാക്കള്‍ സംസ്ഥാന നേതാക്കളെയും മുഖ്യമന്ത്രിയേയും റവന്യൂ മന്ത്രിയേയും നേരില്‍ കാണുമെന്നും വര്‍ഗ്ഗീസ് പറഞ്ഞു.

ഇടുക്കിയിലെ ഭൂമി പ്രശ്‌നം: റവന്യൂ മന്ത്രിക്കെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇടതുപക്ഷം ഇടുക്കിയിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇടുക്കിയിലെ ഇടതു നേതാക്കളുടെ ആവശ്യപ്രകാരം ഭൂ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് റവന്യൂ മന്ത്രി നേരിട്ട് ഇടുക്കിയില്‍ എത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സമയ ബന്ധിതമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

also read: സഹജീവി സ്നേഹത്തിന് മലയാളി മാതൃകയെന്ന് പ്രധാനമന്ത്രി; മുപ്പത്തടം നാരായണന് അഭിനന്ദനം

എന്നാല്‍ നിലവില്‍ ജില്ലയില്‍ നിര്‍മ്മാണ നിരോധനമടക്കം സങ്കീര്‍ണ്ണമായ വിഷയത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിക്കെതിരെ സിപിഎം ജില്ലാ നേൃത്വം രംഗത്തെത്തിയത്. വരും നാളുകളില്‍ ഒരുവിധ നിര്‍മ്മാണങ്ങളും ജില്ലയില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് കൂട്ടായി നിന്ന് പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും സി വി വര്‍ഗ്ഗീസ് കൂട്ടിച്ചേര്‍ത്തു.

Last Updated : Mar 28, 2022, 10:30 AM IST

ABOUT THE AUTHOR

...view details