ഇടുക്കി:കയ്യേറ്റ മാഫിയക്ക് കൂച്ചുവിലങ്ങിടാന്‍ കര്‍ശന നടപടിയുമയി ജില്ലാ ഭരണകൂടം. ഇടുക്കി ചിന്നക്കനാല്‍ മേഖലയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിനെതിരെ കര്‍ശന നടപടിയുമായി മുമ്പോട്ട് പോകുമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ വ്യക്തമാക്കി. കയ്യേറ്റത്തെ സംബന്ധിച്ച് പഠിക്കുന്നതിനായി പ്രത്യേക സംഘത്ത നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയില്‍ കയ്യേറ്റ മാഫിയക്ക് കൂച്ചുവിലങ്ങിടാന്‍ കര്‍ശന നടപടിയുമയി ജില്ലാ ഭരണകൂടം - kayetta mafia
കയ്യേറ്റത്തെ സംബന്ധിച്ച് പഠിക്കുന്നതിനായി പ്രത്യേക സംഘത്ത നിയോഗിച്ചിട്ടുണ്ടെന്ന് കലക്ടർ വ്യക്തമാക്കി
![ഇടുക്കിയില്‍ കയ്യേറ്റ മാഫിയക്ക് കൂച്ചുവിലങ്ങിടാന്‍ കര്‍ശന നടപടിയുമയി ജില്ലാ ഭരണകൂടം ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ ഐഎഎസ് കയ്യേറ്റ മാഫിയ കയ്യേറ്റ മാഫിയക്ക് കൂച്ചുവിലങ്ങിടാന്‍ കര്‍ശന നടപടിയുമയി ജില്ലാ ഭരണകൂടം idukki kayetta mafia idukki kayetta mafia](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8560663-thumbnail-3x2-idu.jpg)
കഴിഞ്ഞ ദിവസങ്ങളില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ് രംഗത്തെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അനധികൃത നിര്‍മാണം പൊളിച്ച് നീക്കിയതുമായി ബന്ധപ്പെട്ട് കയ്യേറ്റ മാഫിയ പഞ്ചായത്ത് ഓഫീസില്‍ കയറി ആക്രമണം നടത്തുകയും സെക്രട്ടറി അടക്കമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഇതോടൊപ്പം റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കുന്ന സാഹചര്യവും ഉണ്ടായതോടെയാണ് കയ്യേറ്റങ്ങള്‍ക്കെതിരെ കടത്ത നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. സര്‍ക്കാര്‍ ഭൂമിയിൽ കയ്യേറ്റം അനുവദിക്കില്ലെന്നും കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്നും ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. റവന്യൂ ഭൂമി കണ്ടെത്തി സംരക്ഷിക്കുന്നതിനായി പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. മേഖലയിലെ ആയിരക്കണക്കിന് ഏക്കർ വരുന്ന സര്‍ക്കാര്‍ ഭൂമി പൂര്‍ണമായും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടിയുമായാണ് ജില്ലാ ഭരണകൂടം മുമ്പോട്ട് പോകുന്നത്.