ഇടുക്കി: ഉപ്പുതറ വളകോടിന് സമീപം കുവലേറ്റം ഭാഗത്ത് തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ തൊഴിലാളി സ്ത്രീ മരിച്ചു. കോട്ടമല മൂന്നാം ഡിവിഷനിലെ താമസക്കാരി സ്വർണ്ണമാരി(51) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റിരുന്ന സ്വർണ്ണയെ മറ്റുള്ളവർക്കൊപ്പം ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു. വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഡ്രൈവർ പുളിങ്കട്ട മാത്രവിളയിൽ ലാസറിൻ്റെ മകൻ സ്റ്റാലിൻ (34) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് രണ്ടു മരണം - തൊഴിലാളി വാഹനം
സ്വർണ്ണമാരിയെ വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് രണ്ടു മരണം
കോട്ടമല മൂന്നാം ഡിവിഷനിലെ താമസക്കാരായ സെൽവറാണി (50), പുഷ്പ്പരാമയ്യ (46), മഹാലക്ഷ്മി (52), സിന്ധു ബിനു (37), ശാന്തി (46), മുരുകേശൻ (51), ലക്ഷ്മി മുരുകേശൻ (42), വള്ളിയമ്മ (45) എന്നിവർ പരിക്കേറ്റ് ചികിൽസയിലാണ്.