മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കെ കഴുത്തില്‍ ഷാൾ കുരുങ്ങി വീട്ടമ്മ മരിച്ചു - മെറ്റിൽഡ
മകന്‍റെ ബൈക്കിന് പിറകില്‍ സഞ്ചരിക്കുമ്പോള്‍ കഴുത്തിൽ ഷാൾ കുരുങ്ങി വീട്ടമ്മ മരിച്ചു

ബൈക്കില്‍ സഞ്ചരിക്കവെ കഴുത്തില്‍ ഷാൾ കുരുങ്ങി വീട്ടമ്മ മരിച്ചു
ഇടുക്കി :ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ കഴുത്തിൽ ഷാൾ കുരുങ്ങി വീട്ടമ്മ മരിച്ചു. ഇടുക്കി മീന്‍കെട്ട് സ്വദേശിനി മെറ്റിൽഡയാണ് മരിച്ചത്. മകന്‍ ഓടിച്ച ബൈക്കിന്‍റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന മെറ്റിൽഡയുടെ കഴുത്തിൽ ഷാൾ കുരുങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു. ഇവരുടെ മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലാണുള്ളത്.