ഇടുക്കി: ജൈവ പച്ചക്കറി കൃഷിയില്‍ ഇടുക്കിയ്ക്ക് അഭിമാനവും പുതിയ തലമുറയ്ക്ക് മാതൃകയുമാണ് ജില്ലയിലെ മികച്ച കുട്ടി കർഷകയായി തെരഞ്ഞടുക്കപ്പെട്ട ജിജിന ജിജി. രാജാക്കാട് ഗവ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യർഥിയായ ജിജിന ലോക്‌ഡൗണ്‍ കാലത്താണ് ജൈവ കൃഷി ആരംഭിയ്ക്കുന്നത്.
സ്‌കൂളില്‍ എസ്‌പിസി കേഡറ്റുകള്‍ പച്ചക്കറി കൃഷി പരിപാലനം നടത്തിയിരുന്നു. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജിജിന ജൈവ കൃഷിയിലേയ്ക്ക് തിരിഞ്ഞത്. കൃഷി വകുപ്പിന്‍റെ സഹായത്തോടെ അഞ്ച് സെന്‍റ് ഭൂമിയിലെ മഴ മറയ്ക്കുള്ളിലാണ് ജിജിനയുടെ കൃഷി. പയര്‍, ബീന്‍സ്, വിവിധ ഇനം ചീരകള്‍, കാബേജ്, കോളിഫ്ലവര്‍ തുടങ്ങി വിവിധയിനം പച്ചക്കറികള്‍ ഈ പത്താം ക്ലാസുകാരിയുടെ കൃഷിയിടത്തിലുണ്ട്.