കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ അനുസരിച്ച് മലയോര ജനത - high range people covid news

ടൗണിലേക്ക് എത്തുന്നവര്‍ മാസ്‌ക്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വഴിയോരങ്ങളില്‍ സ്ഥാപിച്ച കൈകള്‍ വൃത്തിയാക്കിയും സുരക്ഷ ഉറപ്പാക്കുന്നു

ഇടുക്കി കൊവിഡ് വ്യാപനം മലയോര ജനത കൊവിഡ് വ്യാപനം idukki covid news high range people covid news covid precautionary instructions idukki
മലയോര ജനത

By

Published : May 24, 2020, 3:53 PM IST

ഇടുക്കി:കൊവിഡ് വ്യാപനം ജനങ്ങളെ പുതിയ ശീലങ്ങള്‍ പഠിപ്പിക്കുമ്പോള്‍ സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കുകയാണ് ജില്ലയിലെ മലയോര ജനത. ആദ്യഘട്ടത്തില്‍ മാസ്‌ക്ക് ധരിക്കുന്നതിനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും വിമുഖത കാണിച്ച ജനങ്ങള്‍ തുടര്‍ച്ചയായി രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ലഭിച്ചതോടെ ടൗണുകളിലേക്ക് എത്തുന്നവര്‍ മാസ്ക്കുകള്‍ ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വഴിയോരങ്ങളില്‍ വച്ചിരിക്കുന്ന പൈപ്പില്‍ കൈകള്‍ വൃത്തിയാക്കിയും സുരക്ഷ ഉറപ്പാക്കുകയാണ്.

കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ അനുസരിച്ച് മലയോര ജനത

ABOUT THE AUTHOR

...view details